Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CJP Leaders

ജ​ന്ത​ർ മ​ന്ത​റി​ൽ മി​ന്ന​ൽ സ​മ​രം; സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ൽ മി​ന്ന​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും ഇ​തു​വ​രെ വി​ട്ട​യ​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​വ​ർ​ക്കൊ​പ്പം പി​ടി​കൂ​ടി​യ മ​റ്റു​ള്ള​വ​രെ പൊ​ലി​സ് വി​ട്ട​യ​ച്ചു.

സി​ജെ​പി നേ​താ​ക്ക​ളെ വി​ട്ട​യ​ക്കാ​ത്ത​തി​ലും ജ​ന്ത​ർ മ​ന്ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​തി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ അ​ഭി​ജീ​ത് ദീ​പ്കെ അ​റി​യി​ച്ചു. ഇ​രു​വ​രെ​യും അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഡ​ൽ​ഹി പൊ​ലി​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഘ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​രെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ദീ​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​കൂ​ട​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ  നി​ന്ന് പി​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും ദീ​പ്കെ പ​റ​ഞ്ഞു. എ​ന്നാ​ൽ ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ​യും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ചാ​യി​രു​ന്നു സി​ജെ​പി​യു​ടെ മി​ന്ന​ൽ പ്ര​തി​ഷേ​ധം. പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റി​ന് സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ജ​ന്ത​ർ മ​ന്ത​റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. 

ദേ​ശീ​യ പ​താ​ക വീ​ശി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നു പി​ന്നാ​ലെ പൊ​ലി​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നും ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നു​മാ​ണ് സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ശു​തോ​ഷ് റാ​ങ്ക, സൗ​ര​വ് ദാ​സ്, അ​ഹി​ങ്ക്യ ഷി​ൻ​ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്ന ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ. ജ​ന്ത​ർ മ​ന്ത​ർ തി​രി​ച്ചു​പി​ടി​ച്ചെ​ന്നും ഇ​നി ആ​ർ​ക്കും ഇ​വി​ടേ​ക്ക് ക​ട​ക്കാ​മെ​ന്നും സൗ​ര​വ് ദാ​സ് എ​ക്സി​ൽ കു​റി​ച്ചു.

Latest News

Corehub Up